മമ്മൂട്ടിയുടെ 2024ല്‍ തുടങ്ങാനിരിക്കുന്ന ചിത്രം ഇതാണ്, നടന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് തന്നെ നിര്‍മ്മിക്കുമോ? പ്രഖ്യാപനത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (15:03 IST)
മമ്മൂട്ടിയുടെ പുതിയ സിനിമകളെ കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്.
വരാനിരിക്കുന്ന പ്രോജക്റ്റിനായി മമ്മൂട്ടിയും 'ആവാസവ്യൂഹം' സംവിധായകന്‍ ക്രിഷാന്തും കൈകോര്‍ക്കുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.

സിനിമയുടെ ആശയം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും ക്രിഷാന്ത് ഇപ്പോള്‍ തിരക്കഥയുടെ അവസാനഘട്ട ജോലികളില്‍ ആണെന്നുമാണ് പുതിയ വിവരം.

മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ഈ ചിത്രം നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തവര്‍ഷം സിനിമ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :