യാമി ഗൗതത്തിന്റെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്ക്

yami
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (11:50 IST)
yami
യാമി ഗൗതത്തിന്റെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്ക്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് വന്നത്. ഫെബ്രുവരി 23നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ചിത്രം നിരോധിച്ചിട്ടുള്ളത്. അതേസമയം യുഎഇയില്‍ നിരോധനമില്ല. യാമി ഗൗതത്തിനെ കൂടാതെ പ്രിയാമണി, രാജ് അര്‍ജുന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രം തീയേറ്ററിലെത്തി ആദ്യം മൂന്നുദിവസം കൊണ്ട് തന്നെ 26 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ സുഭാഷ് ആണ്. നേരത്തെ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ സിനിമയ്ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :