ദയവുചെയ്ത് അനിമല്‍ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞു: ഖുശ്ബു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (10:53 IST)
ദയവുചെയ്ത് അനിമല്‍ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞതായി ഖുശ്ബു സുന്ദര്‍. രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായ അനിമല്‍ ദയവുചെയ്ത് അമ്മ കാണരുതെന്ന് മക്കള്‍ പറഞ്ഞതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞു. താനിതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം സ്വീകരിക്കുന്നതില്‍ ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സിനിമയെ മഹത്വവല്‍ക്കരിക്കുന്ന ചെറുപ്പക്കാരില്‍ ഏറെ പേരും വിദ്യാഭ്യാസമുള്ളവരാണെന്നും അവര്‍ പറഞ്ഞു.

900 കോടിയിലധികം രൂപയാണ് അനിമല്‍ സിനിമ ആഗോളതലത്തില്‍ നേടിയത്. സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനിമല്‍ ചിത്രവുമായി സന്ദീപ് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :