കോവിഡ് പ്രതിസന്ധി, 30 ലക്ഷം സംഭാവന ചെയ്ത് വിക്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (16:39 IST)

കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ നാട് കഷ്ടപ്പെടുമ്പോള്‍ കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് തമിഴകത്തെ സിനിമ താരങ്ങള്‍.മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒട്ടുമിക്ക താരങ്ങളും സംഭാവന നല്‍കി. രജനികാന്ത്, അജിത്ത് കുമാര്‍, സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജയം രവി, ഉദയനിധി സ്റ്റാലിന്‍, ശിവകാര്‍ത്തികേയന്‍, ഷങ്കര്‍, വെട്രി മാരന്‍, എ ആര്‍ മുരുകദോസ് തുടങ്ങി നിരവധി താരങ്ങള്‍ മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കി.

ഇപ്പോളിതാ നടന്‍ ചിയാന്‍ വിക്രമും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവനയായി നല്‍കി.

വിക്രമിന്റെ കോബ്ര റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.കാര്‍ത്തിക് സുബ്ബരാജിനൊപ്പം ചിയാന്‍ 60 എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. മകന്‍ ധ്രുവിനൊപ്പം ആദ്യമായി നടന്‍ ഒന്നിച്ച് അഭിനയിക്കുകയാണ്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിവും വിക്രം അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :