ബോളിവുഡില്‍ തിളങ്ങാന്‍ ഫഹദ് ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (15:06 IST)
മലയാള സിനിമയുടെ അഭിമാനമാണ് ഫഹദ് ഫാസില്‍. കേരളത്തിന് പുറത്ത് നടന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനത്തെയും അന്യഭാഷയിലെ നടന്‍മാര്‍ പോലും പ്രശംസിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന.

തമിഴ് സംവിധായകന്‍ അറ്റ്‌ലിക്ക് ഒപ്പമോ ഫഹദിനൊപ്പം തനിക്ക് സഹകരിക്കണമെന്ന് ഉണ്ടെന്നാണ് ആയുഷ്മാന്‍ ഖുറാന പറയുന്നത്. മലയാള സിനിമ എനിക്ക് ഇഷ്ടമാണ്. റിയലാണ് ഓരോ മലയാള സിനിമയെന്നും ആയുഷ്മാന്‍ പറഞ്ഞു. ഇനി ഫഹദിനെ തേടി ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരുമോ എന്നതാണ് കണ്ടറിയേണ്ടത്.

എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ വേഷത്തില്‍ ഫഹദ് ഫാസില്‍ പുഷ്പ 2ല്‍ അഭിനയിച്ചു വരികയാണ്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :