എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്ത് തുടങ്ങിയത്? സ്വയം ചിന്തിച്ച് എസ്തര്‍ അനില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (17:12 IST)

ബാലതാരമായെത്തി മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കൊച്ചു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ നടി ഷെയര്‍ ചെയ്ത ഫോട്ടോയും അതിനുതാഴെ എഴുതിയ ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്ത് തുടങ്ങിയത്. എനിക്കറിയില്ല എന്നാണ് എസ്തര്‍ കുറിച്ചത്. എന്തായാലും ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ ചിത്രീകരണത്തിലാണ് നടി. മീനയും ഈ ചിത്രത്തിലുണ്ട്. ജിത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. എസ്തറിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രവും ദൃശ്യം2 തന്നെയാണ്. അടുത്തിടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മീനയും എസ്തറും തിയേറ്ററില്‍ പോയി കണ്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :