നിങ്ങളാണ് ഇതിഹാസം, ഏറ്റവും വലിയവൻ; വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (15:09 IST)
മലയാളത്തിന്റ് മഹാനടൻ മമ്മൂട്ടിയുടെ ദിനമാണിന്ന്. ആരാധകരും സിനിമാതാരങ്ങളും സോഷ്യൽ മീഡിയകളിലൂടെ അദ്ദേഹത്തിനു ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മകനും സിനിമാതാരവുമായ ദുൽഖർ സൽമാൻ.

‘ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങൾക്കായി സമയം മാറ്റിവെച്ച് ഞങ്ങളെ എന്നും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നു. നിങ്ങളാണ് ഏറ്റവും വലിയവന്‍.. ഇതിഹാസം, എന്റെ വാപ്പിച്ചി. ’–ദുൽഖർ കുറിച്ചു.

മോഹൻലാൽ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, അനു സിതാര, ഭാമ, ആസിഫ് അലി, അർജുൻ അശോകൻ, സണ്ണി വെയിൻ തുടങ്ങിയവർ താരത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :