ഒറ്റ ദിവസം കൊണ്ട് സംഗതി യൂട്യൂബില്‍ ഹിറ്റ് !കേരളത്തിലെ നമ്പര്‍ വണ്‍,ദിയയുടെ പ്രൊപ്പോസല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (15:23 IST)
ഏറെക്കാലത്തെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയ സന്തോഷത്തിലാണ് ദിയ കൃഷ്ണ (Diya Krishna). സുഹൃത്ത് അശ്വിന്‍ ഗണേഷ് പ്രൊപ്പോസ് ചെയ്ത കാര്യം ദിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.സര്‍പ്രൈസ് ആയിട്ടാണ് സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍വെച്ച് അശ്വിന്‍ ദിയക്ക് മോതിരം നീട്ടി വിവാഹം ചെയ്യുമോ എന്ന് ചോദിച്ചത്.

ദിയയുടെ സഹോദരി ഹന്‍സിക പോലും പ്രണയ വിവരം അറിയുന്നത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്.ദിയയുടെ കൂടെ എപ്പോഴും കാണാറുള്ള ആളാണ് അശ്വിന്‍ ഗണേഷ്. ഇരുവരുടെയും റീല്‍സില്‍ നൃത്തങ്ങള്‍ സോഷ്യല്‍ മീഡിയ ലോകത്ത് വൈറലാണ്.
കഴിഞ്ഞദിവസം പ്രൊപ്പോസല്‍ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു.'ഓസി ടോക്കീസ്' എന്ന പേരിലുള്ള ദിയ കൃഷ്ണയുടെ ചാനലിലാണ് വീഡിയോ എത്തിയത്. വേഗത്തില്‍ തന്നെ വീഡിയോ കയറി ട്രെന്‍ഡിങ് ലിസ്റ്റില്‍ കയറി.ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ടാണ് ദിയ കൃഷ്ണ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

എല്ലാ സ്‌നേഹത്തിനും വെറുപ്പിനും ഒടുവില്‍ ഞങ്ങള്‍ കേരളത്തിലെ നമ്പര്‍ വണ്‍ ട്രെന്‍ഡിങ് പട്ടികയിലെത്തി എന്നാണ് ദിയ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്. വെറുപ്പ് വിളമ്പുന്നവരെ ബ്ലോക്ക് ചെയ്താല്‍ ഉടനെ അടുത്ത പ്രൊഫൈല്‍ ഉണ്ടാക്കി കമന്റ് ചെയ്യുമെന്നും വേറൊരു പോസ്റ്റില്‍ പറയുന്നുണ്ട്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :