നിന്റെ സൌന്ദര്യം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല: പോൺ താരത്തോട് രാം ഗോപാൽ വർമ

Last Updated: ബുധന്‍, 3 ജൂലൈ 2019 (15:24 IST)
പ്രമുഖ പോണ്‍ താരമായ മിയ മാല്‍കോവത്തിനു പിറന്നാള്‍ ആശസയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന വിവാദ ചിത്രത്തിലെ നായികയാണ് മിയ. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

‘നിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവിധ സന്തോഷങ്ങളും നേരുന്നു. അതിന് ലളിതമായ ഒരു കാരണമേയുള്ളൂ. നിന്റെ മനസിന്റെ സൌന്ദര്യം നിന്നോടൊപ്പം ജോലി ചെയ്ത നാളുകളിൽ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നെനിക്കറിയാം സൗന്ദര്യം എന്നാല്‍ ആന്തരികമോ ബാഹ്യമോ അല്ല മറിച്ച് വ്യക്തിത്വമാണ്. നിന്നെ പോലെ സത്യസന്ധയായ, നിഷ്പക്ഷയായ, നിശ്ചയ ദാര്‍ഢ്യമുള്ള, കരുത്തയായ മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.. ഈ ദിവസം ഒരുപാട് സന്തോഷം നേരുന്നു .. ജന്മദിനാശംസകള്‍..’ രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

നിന്റെ വ്യക്തിത്വത്തിന്റെ എല്ലാവിധ കരുത്തും കൊണ്ട് ഏവര്‍ക്കും നീ സന്തോഷം നല്‍കികൊണ്ട് ഇരിക്കുന്നു. കൂടാതെ ദൈവത്തിന്റെയും ലൈംഗികതയുടെയും യഥാര്‍ത്ഥ സത്യം എന്തെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ ദൃഢനിശ്ചയവും.- അദ്ദേഹം കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :