തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം,23 വര്‍ഷങ്ങള്‍ക്കു മുമ്പും ശേഷവും,ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ലെന്ന് ചന്തു സലിംകുമാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂണ്‍ 2023 (09:07 IST)
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു ആയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എന്നെന്നും ഓര്‍ക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ചന്തു. ആദ്യത്തേത് 23 വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സന്‍സ് ഹോട്ടലില്‍ നടക്കുമ്പോഴും രണ്ടാമത്തേത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം..മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുമ്പോഴും സംഭവിച്ചതാണ്.

'23 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സന്‍സ് ഹോട്ടലില്‍ നടക്കുന്നു...ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടില്‍, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു....23 വര്‍ഷങ്ങള്‍ക്ക് ശേഷം..മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുന്നു..ആദ്യമായി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം...അന്നും ഒരാള്‍ അടുത്തേക്ക് വിളിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരന്‍ ഒരു കൊച്ചുകുട്ടിയായി...! ഇതൊക്കെ ചെറിയ കാര്യങ്ങള്‍ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല...!',-
ചന്തു സലിംകുമാര്‍




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :