'കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ'; ധ്യാനിന്റെ 'ചീനാട്രോഫി'യെ പ്രശംസിച്ച് സന്ദീപ് ജി.വാര്യര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (16:23 IST)
ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് 'ചീനാട്രോഫി'. സിനിമയെ പ്രശംസിച്ച് ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് ജി.വാര്യര്‍.ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.

സന്ദീപ് വാര്യരുടെ വാക്കുകളിലേക്ക്

ചീനാ ട്രോഫി എന്ന ധ്യാന്‍ ശ്രീനിവാസന്‍ സിനിമ ഇന്നലെ കണ്ടു . ചെറിയ പടമാണ് . കുറച്ച് തമാശകള്‍ ഒക്കെ ഉള്ള ഒരു ഫീല്‍ ഗുഡ് മൂവി .

പക്ഷേ എന്നെ ആകര്‍ഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ് . മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ . ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയില്‍ . അതിഷ്ടമായി .


അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ കുറച്ച് നേരം ചിരിക്കാം .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :