'സംഭവബഹുലമായ 4 വർഷങ്ങൾ'; നാലാം വിവാഹ വാർഷികം ആഘോഷിച്ച് ശ്രീകുമാറും സ്‌നേഹയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:17 IST)
2019 ലാണ് എസ് പി
ശ്രീകുമാറും സ്‌നേഹയും വിവാഹിതയായത്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും
ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സ്‌നേഹ പങ്കിടാറുണ്ട്. ഇപ്പോഴിതാ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ.
'4 വർഷം മുമ്പുള്ള ഡിസംബർ 11. സംഭവബഹുലമായ 4 വർഷങ്ങൾ. അങ്ങനെ വിജയകരമായി മുന്നോട്ട്.. രണ്ട് സാഹചര്യങ്ങളിൽ, രണ്ട് സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു... ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും. 'എന്റെ' എന്നതിൽനിന്നും 'നമ്മുടെ' ആയി കഴിഞ്ഞപ്പോൾ ആണ് ഓസ്‌കാർ സ്‌നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്‌നേഹം നിറഞ്ഞു.. ആ സ്‌നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട് .. ഇനിയും സ്‌നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ... വിവാഹവാർഷിക ആശംസകൾ ശ്രീ' എന്നാണ് സ്‌നേഹ സോഷ്യൽ മീഡിയയിൽ എഴുതിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :