മലയാള സിനിമയിലെ വില്ലന്‍, ഇന്ന് സംവിധായകനും ഹാസ്യനടനും, ഈ നടനെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (09:06 IST)

മലയാളസിനിമയില്‍ നിരവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബാബുരാജ്. ബ്ലാക്ക് കോഫി എന്ന ചിത്രത്തിലൂടെ സംവിധായകനായും നിരവധി ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും തന്റെ സിനിമ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് നടന്‍. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Baburaj Jacob (@therealbaburaj)

'ഭീഷ്മാചാര്യര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജ് സിനിമയിലെത്തിയത്.കൊച്ചിന്‍ ഹനീഫ ആയിരുന്നു സംവിധായകന്‍. വില്ലന്‍ വേഷത്തില്‍ തന്നെയാണ് നടന്‍ അഭിനയിച്ചത്.
വിശാലിന്റെ 31-ാംമത് ചിത്രത്തില്‍ വില്ലനായി ബാബുരാജ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ജോജിയിലെ ബാബുരാജിന്റെ പ്രകടനമാണ് ഈ തമിഴ് സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

ബ്ലാക്ക് കോഫി എന്ന ചിത്രത്തിലൂടെ സംവിധായകനായും നിരവധി ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും തന്റെ സിനിമ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് നടന്‍.
തെലുങ്ക്, തമിഴ്, കന്നട,ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :