വിദ്യ ബാലന്‍, നയന്‍താര, സാമന്ത എന്നീ വന്‍ താരനിര, വരുന്നത് ഷാജി കൈലാസിന്റെ മലയാള ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (12:01 IST)

വിദ്യ ബാലന്‍, നയന്‍താര, സാമന്ത തുടങ്ങിയ താരങ്ങള്‍ മലയാളത്തിലേക്ക്.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മൂവരും ഒന്നിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. താരങ്ങളുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമയ്ക്ക് 'പിങ്ക് പോലീസ്' എന്നാണ് പേരിട്ടിരിക്കുന്നത് എന്ന വിവരം പുറത്ത്. 2011ല്‍ പുറത്തിറങ്ങിയ 'ഉറുമി' എന്ന ചിത്രത്തിന് ശേഷം വിദ്യ ബാലന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാകും ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :