വിവാഹ മോചനത്തിന് ശേഷം മക്കളെ ഞാന്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്: 15 വർഷത്തെ ഇടവേളയെ കുറിച്ച് അരവിന്ദ് സ്വാമി

നിഹാരിക കെ എസ്| Last Modified വെള്ളി, 8 നവം‌ബര്‍ 2024 (13:25 IST)
90 കളിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള നടനായിരുന്നു അരവിന്ദ് സ്വാമി. മണിരത്‌നം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മുത്ത് എന്ന് തന്നെ പറയാം. കരിയറിന്റെ പീക്ക് ടൈമിൽ ആണ് അരവിന്ദ് സ്വാമി ബ്രേക്ക് എടുക്കുന്നത്. ഇപ്പോള്‍ മെയ്യഴകന്‍ എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ നേടുന്ന അരവിന്ദ് സ്വാമി. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. തുടര്‍ന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി.

കരിയറിന്റെ പീക്ക് ടൈമിൽ സ്റ്റാർഡം താങ്ങാൻ കഴിയാതെ കരിയർ അവസാനിപ്പിച്ച നടൻ ആയിരുന്നു അരവിന്ദ് സ്വാമി. വർഷങ്ങൾ നീണ്ട ബ്രേക്ക്. ആ സമയത്തെ സ്റ്റാര്‍ഡം തനിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതിനെ എങ്ങനെ ഹാന്റില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്തി യു എസ്സിലേക്ക് പോയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. ഇപ്പോൾ അത് ആസ്വദിക്കുന്നുവെന്നാണ് താരം പറയുന്നത്.

2005 ല്‍ അരവിന്ദിന് ഒരു അപകടം സംഭവിച്ചു. നട്ടെല്ലിനായിരുന്നു പരിക്ക്. അത് കാലുകളെ ബാധിച്ചു, വര്‍ഷങ്ങളോളം കാലിന് ഭാഗിക പക്ഷാഘാതം അനുഭവിച്ചു. ആദ്യമൊക്കെ നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. പതുക്കെ ശരിയായി. ജീവിതത്തിലെ നേട്ടങ്ങളെല്ലാം ഒരുപാട് കഷ്ടപ്പാടുകൾ കൊണ്ട് നേടിയെടുത്തതാണെന്ന് അരവിന്ദ് സ്വാമി ഓർത്തെടുക്കുന്നു. താരം നിലവിൽ വിവാഹമോചിതാനാണ്.

വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും നടമൊപ്പമായിരുന്നു. പത്ത് വര്‍ഷത്തോളം അവരെ വളര്‍ത്തി വലുതാക്കാന്‍ പൂർണമായും മാറ്റിവെച്ചു. അരവിന്ദ് സ്വാമി ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോള്‍ മകള്‍ക്ക് 19 വയസ്സായി, മകനും അവന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കാനുള്ള പക്വതയില്‍ എത്തിയതിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത് എന്ന് അരവിന്ദ് സ്വാമി അഭിമാനത്തോടെ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി
ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീര കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയേയും താരതമ്യം ചെയ്തതില്‍ ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ
രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍
അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ചെറു വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ ...