ബുമ്രയുടെ പന്ത് പ്രതീക്ഷകള്‍ തകര്‍ത്തു; വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്‌

  vijay shankar , team india , world cup , mayank agarwal , വിജയ് ശങ്കര്‍ , ലോകകപ്പ് , ഇന്ത്യ , ഇംഗ്ലണ്ട് , ബുമ്ര
ലണ്ടന്‍| Last Updated: തിങ്കള്‍, 1 ജൂലൈ 2019 (14:39 IST)
സൂപ്പര്‍‌താരം ശിഖര്‍ ധവാന് പുറമെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്‌.
കാല്‍വിരലിനേറ്റ പരുക്കാണ് താരത്തിന് വിനയായത്. പകരക്കാരനായി കര്‍ണാടകയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനെ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് ശങ്കറിന് പരുക്കേറ്റത്. ജസ്‌പ്രീത് ബുമ്രയുടെ പന്തില്‍ ശങ്കറിന്‍റെ കാല്‍വിരലിന് വീണ്ടും പരുക്കേറ്റു. അദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ല. ടൂര്‍ണമെന്റില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ല, ശങ്കര്‍ നാട്ടിലേക്ക് മടങ്ങുകയാണ് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

പരുക്കേറ്റ ശങ്കര്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ലോകകപ്പിനിടെ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശങ്കര്‍. നേരത്തെ ഓപ്പണര്‍ ധവാന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഋഷഭ് പന്തിനെ ടീമിലെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :