സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്ന് ചോദിച്ച് വന്ന കമന്റുകള്‍; രണ്ട് ദിവസം ചിരിക്കാനുള്ളത് ഉണ്ടായിരുന്നുവെന്ന് അനുപമ പരമേശ്വരൻ

Last Modified ഞായര്‍, 21 ജൂലൈ 2019 (15:19 IST)
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്‍ സുരേഷ്ഗോപിക്ക് തൃശ്ശൂര്‍ ജില്ലാകളക്ടറായിരുന്ന ടി.വി അനുപമ നോട്ടീസ് അയച്ച സംഭവത്തിൽ ഫേസ്ബുക്കിൽ ചീത്ത വിളി നേരിടേണ്ടി വന്നത് നടി അനുപമ പരമേശ്വരനായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി നടി. മാതൃഭൂമി സ്റ്റാര്‍ സ്റ്റെലിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമ ഇതെക്കുറിച്ച് സംസാരിച്ചത്.

ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മാനേജര്‍ പറഞ്ഞാണ് താൻ ഈ വിവരം അറിയുന്നതെന്ന് അനുപമ പറയുന്നു. തൃശ്ശൂര്‍ കളക്ടറുടെയും എന്റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നതെന്നും കമന്റുകളെല്ലാം അനിയൻ വായിച്ച് കേൾപ്പിച്ചുവെന്നും താരം പറയുന്നു.

‘രണ്ടു ദിവസം ഫെയ്‌സ്ബുക്ക് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ല‘- അനുപമ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :