ഭര്‍ത്താവിന്റെ മരണം ഷേമയെ മാനസികമായി തകര്‍ത്തു, നല്ല സുഹൃത്തായി അനൂപ് മേനോന്‍ ഒപ്പം നിന്നു; ആ പ്രണയകഥ ഇങ്ങനെ

ഷേമയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു അനൂപ് മേനോന്‍. സൗഹൃദത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (10:17 IST)

അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അനൂപ് മേനോന്‍. ഷേമ അലക്സാണ്ടര്‍ ആണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടേയും വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അനൂപ് മേനോന്റെയും ഷേമയുടെയും വിവാഹത്തില്‍ പങ്കെടുത്തത്. റിസപ്ഷനോ ആഡംബരമായ വിവാഹ സദ്യയോ ഒന്നും ഇല്ലാതെ വിവാഹ ചെലവിനുള്ള പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യുകയായിരുന്നു ഇരുവരും.

ഷേമയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു അനൂപ് മേനോന്‍. സൗഹൃദത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. പത്തനാപുരം സ്വദേശിയാണ് ഷേമ. ബിസിനസുകാരനായിരുന്ന റെനി ആയിരുന്നു ഷേമയുടെ ആദ്യ ജീവിത പങ്കാളി. വളരെ നേരത്തെ തന്നെ ഷേമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, 2006 ല്‍ ഷേമയുടെ ഭര്‍ത്താവ് റെനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജീവിതം ഏറെ ദുസഹമായ കാലങ്ങളായിരുന്നു അത്. മാനസികമായി ഷേമയെ ഇത് തകര്‍ത്തു. ആ സമയത്തെല്ലാം നല്ലൊരു സുഹൃത്തായി അനൂപ് മേനോന്‍ ഷേമയ്ക്കൊപ്പമുണ്ടായിരുന്നു.

അനൂപ് മേനോന്റേയും ഷേമയുടേയും സൗഹൃദം പിന്നീട് പ്രണയമായി. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ജീവിതത്തിലെ ഒരോ നിമിഷങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന നല്ലൊരു സുഹൃത്താണ് ഷേമയെന്ന് വിവാഹ സമയത്ത് അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഷേമയോട് വലിയ ബഹുമാനമുണ്ടെന്നും ജീവിതത്തിലെ ദുരിതങ്ങളെയെല്ലാം പോസിറ്റീവ് എന്‍ജിയോട് കൂടിയാണ് ഷേമ നേരിട്ടതെന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :