അമല പോളിന്റെ മുൻ‌ഭർത്താവ് എ എൽ വിജയ് വിവാഹിതനായി

Last Modified വെള്ളി, 12 ജൂലൈ 2019 (09:24 IST)
തമിഴ് സംവിധായകനും നടി അമല പോളിന്റെ മുൻ‌ഭർത്താവുമായ എ എൽ വിജയ് വിവാഹിതനായി. ചെന്നൈയിൽ ഡോക്ടറായ ഐശ്വര്യയെയാണ് വിജയ് കഴിഞ്ഞ ദിവസം വിവാഹം ചെയ്തത്. വിവാഹ വിവരം വ്യക്തമാക്കിക്കൊണ്ട് എഎല്‍ വിജയ് നേരത്തേ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ ശേഷമാണ് രണ്ടാം വിവാഹം. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 2014 ജൂണ്‍ 12നായിരുന്നു അമല പോളുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച ഈ വിവാഹം പക്ഷേ ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് അപ്പുറത്തേക്ക് പോയില്ല.

പ്രഭുദേവയും തമന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ദേവി 2 ആണ് എ എല്‍ വിജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രവും വിജയ് സംവിധാനം ചെയ്യുന്നുണ്ട്. കങ്കണ റണാവത്താണ് ഈ ചിത്രത്തിലെ നായിക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :