സകല കാമുകന്മാരെ പോലെ എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്തു; കത്തെഴുതി പ്രണയിച്ച കാലം ഓർത്തെടുത്ത് ടൊവിനോ തോമസ്

Last Modified വെള്ളി, 12 ജൂലൈ 2019 (07:33 IST)
ടൊവിനോ തോമസും ഭാര്യ ലിഡിയയും പ്രണയിച്ച് വിവാഹിതരായവരാണ്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ. പ്ലസ് വൺ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയകഥ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
പോസ്റ്റിങ്ങനെ:

2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു ....പ്ലിങ് !! 'ക ഖ ഗ ഘ ങ ' വരെ ഒകെ. പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് .തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക .

അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.

പ്രണയം വീട്ടിലെറിഞ്ഞു. 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :