തിയറ്ററുകള്‍ ഇളക്കി മറിയും,'വിടാമുയര്‍ച്ചി' സസ്പെന്‍സ് ത്രില്ലര്‍,സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 ജൂലൈ 2024 (22:14 IST)
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലേക്ക് അജിത്ത്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2024 ദീപാവലിക്ക് റിലീസ് നടത്താന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് നീരവ് ഷാ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :