അദേനി മാജിക്; നാല് ദിവസംകൊണ്ട് പത്ത് കോടി സ്വന്തമാക്കി മിഖായേൽ

Last Modified ബുധന്‍, 23 ജനുവരി 2019 (15:56 IST)
കാവൽ മാലാഖയായി നിവിൻ പോളി എത്തിയ ത്രില്ലർ ചിത്രം ഹിറ്റാകാൻ ഹനീഫ് അദേനി മാജിക് തന്നെയാണ് കാരണം എന്ന് നിസംശയം പറയാനാകും. പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി എത്തിയത് വെറുതേയല്ല. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷൻ റിപ്പോർട്ട് തന്നെയായിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് പത്ത് കോടിയോളം രൂപയാണ്. സിനിമയുടെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

യുഎഇ ജിസിസി സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൊച്ചി തിരുവനന്തപുരം മുൾട്ടീപ്ലസ് തീയേറ്ററുകളിൽ നിന്ന് മാത്രമായി തുടർച്ചയായി 4 ലക്ഷം രൂപ ചിത്രം നേടിയെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :