കുഞ്ഞിനെ കയ്യി‌ൽപ്പിടിച്ച് കഞ്ചാവ് വലിച്ച് ഫെയ്സ്ബുക്ക് ലൈവ്, യുവതി അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (15:44 IST)
ടെന്നിസി: കുഞ്ഞിനെ കയ്യിൽപ്പിടിച്ച് കഞ്ചാവ് വലിച്ച് ഫെയ്സ്ബുക്ക് ലൈവിലെത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടേന്നിസിയിലാണ് സംഭവം ഉണ്ടായത്. യുവതിക്കെതിരെ ചൈൽഡ് അബ്യൂസിനും, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ടൈബ്രഷ സെക്സറ്റൻ എന്ന യുവതിയാണ് പിടിയിലായത്

ഫെയ്സ്ബുക്ക് ലൈവ് കണ്ട ഒരാൾ പൊലീസിനെ വിവവരമറിയിക്കുകയായിരുന്നു. തുടർന്ന് ചാറ്റിനോഗ പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധനക്കെത്തി. വീടിനകത്ത് കഞ്ചാവിന്റെ രൂക്ഷ ഗന്ധമായിരുന്നു എന്നും ഒഴിഞ്ഞ നിരവധി മദ്യക്കുപ്പികൾ അലക്ഷ്യമായി കിടക്കുന്നുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.

പൊലീസിന് ലഭിച്ച റിപ്പോർട്ട് ശരിയല്ല എന്നുപറഞ്ഞ് അറസ്റ്റിൽനിന്നും രക്ഷപ്പെടാൻ യുവതി ശ്രമിച്ചു. ഇതോടെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിനുകൂടി പൊലീസ് കേസ് ചാർജ് ചെയ്തത്. ജയിലിലായതോടെ തനിക്കിനി കുഞ്ഞിനെ വേണ്ട എന്ന് യുവതി പൊലീസിനെ അറിയിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :