മകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് ബോംബ് പൊട്ടി മരിച്ചു; സംഭവം കൊൽക്കത്തയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 30 ജനുവരി 2021 (13:19 IST)
കൊല്‍ക്കത്ത: മകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ബോംബ് പൊട്ടി പിതാവ് മരിച്ചു. കൊൽക്കത്തയിലെ കാശിപൂരിൽ വെള്ളിയാഴ്കയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ഷെയ്ഖ് മത്‌ലബ് എന്ന 65 കാരനാണ് മകന് നേരെ ബോബെറിയാൻ ശ്രമിച്ച് ബോംബ് പൊട്ടി മരിച്ചത്. സംഭവത്തിൽ മകൻ ഷെയ്ഖ് നാസറിനും ഗുരുതരമായി പരിക്കേറ്റു. ഇയാൾ വിദഗ്ധ ചികിത്സയിലാണ്. ഷെയ്ഖ് മത്‌ലബ് മദ്യപിച്ചെത്തി മകനുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് മദ്യലഹരിയിൽ മത്‌ലബ് കയ്യിൽ കിട്ടിയ ക്രൂഡ് ബോംബ് മകന് നേരെ എറിയുകയായിരുന്നു. നാസർ ഇത് തടയൻ ശ്രമിയ്ക്കുന്നതിനിടെ ബോംബ്
പൊട്ടി.

ശബ്ദം കേട്ടെത്തിയ പ്രദേശവസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് ഷെയ്ഖ് മത്‌ലബ് മരിച്ചു. സ്ഫോടനത്തിൽ നാസറിന്റെ കൈ വിരലുകൾ പൂർണമായി തകർന്നതായി പൊലീസ് പറഞ്ഞു. ഷെയ്ഖ് മത്‌ലബിന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീടും പരിസരവും പൊലീസ് പരിശോധിച്ചെങ്കിലും കൂടുതൽ ബോംബ് കണ്ടെത്താനായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :