‘അഞ്ചു വയസുകാരിയെ കൊന്ന് ഓവനിലിട്ട് കത്തിച്ചു, എല്ലുകള്‍ നദിയിലൊഴുക്കി’; പിതാവ് അറസ്‌റ്റില്‍

  Darina , daughter , burning , body in oven , police , മകള്‍ , പൊലീസ് , കൊലപാതകം , ഡാരിന , പെണ്‍കുട്ടി
ഉക്രൈന്‍| Last Modified വെള്ളി, 31 മെയ് 2019 (14:45 IST)
അഞ്ചു വയസുകാരിയായ മകളെ കൊന്ന് മൃതദേഹം ഓവനിലിട്ട് കത്തിച്ച പിതാവ് ആറസ്‌റ്റില്‍. ഉക്രൈനിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് പവേല്‍ മാകാര്‍ചുക്കിനെയും(50) അമ്മയേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഒമ്പത് മാസം മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പവേല്‍ പിടിക്കപ്പെട്ടത്. ഇയാള്‍ ശക്തമായി പിടിച്ചു തള്ളിയപ്പോള്‍ കുട്ടി തെറിച്ച് വീഴുകയും തല ഭിത്തിയിലിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു.

ഡാരിന മരിച്ചുവെന്ന് വ്യക്തമായതോടെ വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ മൃതദേഹം ഓവനില്‍ വെച്ച് കത്തിച്ചു. വീടിന് സമീപത്തെ തടാകത്തില്‍ എല്ലിന്‍ കഷണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന പരാതിയും പവേല്‍ ദമ്പതികള്‍ നല്‍കി.

പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ മകള്‍ തിരിച്ചുവന്നുവെന്ന് തെളിയിക്കാനായി പവേല്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പൊലീസിന് മുന്നില്‍ നിര്‍ത്തുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ക്ക് കൂട്ട് നിന്നതാണ് കുട്ടിയുടെ അമ്മയ്‌ക്ക് വിനയായത്.

ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന ഡാരിന മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. ഡാരിനയെ കൂടാതെ പവേല്‍ ദമ്പതികള്‍ക്ക് മറ്റു മൂന്ന് മക്കള്‍കൂടിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :