ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് വനിതാ ഡോക്ടര്‍ കടിച്ചു മുറിച്ചു

 police , tongue , sex attackers , hospital , പീഡനം , യുവാവ് , ബലാത്സംഗം , നാവ്
സൗത്ത് ആഫ്രിക്ക (ബ്ലൂംഫൊണ്ടെയ്‌ന്‍)| Last Updated: വ്യാഴം, 6 ജൂണ്‍ 2019 (18:59 IST)
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിതാ ഡോക്ടര്‍ രക്ഷപ്പെട്ടു. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി.

ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ പ്രതിയുടെ നാവ് കടിച്ചു മുറിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറെ കടന്നു പിടിച്ചു ചുംബിക്കുന്നതിനിടെ ഡോക്ടര്‍ പ്രതിയുടെ നാവില്‍ കടിച്ചു. വേദന കൊണ്ട് ഇയാള്‍ പുളഞ്ഞെങ്കിലും യുവതി പിടിവിട്ടില്ല. തുടര്‍ന്ന് ഇയാളുടെ നാവ് മുറിഞ്ഞു പോയി.

പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പ്രതി മറ്റ് ചികിത്സ തേടുമെന്ന് ഉറപ്പുള്ളതിനാല്‍ നഗരത്തിലെ ആശുപത്രികള്‍ പൊലീസ് വിവരമറിയിച്ചു. ഇതോടെയാണ് യുവാവ് പിടിയിലായത്. ഇയാളെ പൊലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :