പാണ്ഡ്യയെ മറികടന്ന് പന്തിനെ എന്തിന് നാലാമതിറക്കി ?; രോഹിത്തിന്റെ മറുപടി വൈറലാകുന്നു

 rishabh pant , world cup 2019 , india england , rohit sharma , ഋഷഭ് പന്ത് , ഹര്‍ദ്ദിക് പാണ്ഡ്യ , ലോകകപ്പ് , ക്രിക്കറ്റ് , ഇന്ത്യ , ഇംഗ്ലണ്ട്
ലണ്ടന്‍| Last Modified തിങ്കള്‍, 1 ജൂലൈ 2019 (14:14 IST)
ക്രിക്കറ്റ് പ്രേമികളെ തൃപ്‌തിപ്പെടുത്തുന്ന തീരുമാനമായിരുന്നു യുവതാരം ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ കളിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചു.

മികച്ച റണ്‍‌റേറ്റ് ആവശ്യമുള്ളപ്പോള്‍ ഫോമിലുള്ള ഹര്‍ദ്ദിക് പാണ്ഡ്യയെ മറികടന്ന് നാലാം നമ്പറിലാണ് പന്ത് ക്രീസിലെത്തിയത്. ആരാധകരില്‍ ചിലരെ ഈ നീക്കം നിരാശപ്പെടുത്തുകയും ചെയ്‌തു.

അപ്രതീക്ഷിതമായി പന്ത് ക്രീസില്‍ എത്തിയത് അത്ഭുതപ്പെടുത്തിയോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് രസകരമായ മറുപടി നല്‍കിയ രോഹിത് ശര്‍മ്മയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അത്ഭുതപ്പെടുത്തിയോ എന്നതിന് ഒരിക്കലുമില്ല എന്നായിരുന്നു ഹിറ്റ്‌മാന്റെ മറുപടി. “ പന്ത് ലോകകപ്പില്‍ കളിക്കണമെന്ന് നിങ്ങളെല്ലാവരും ആഗ്രഹിച്ചു എന്നത് ശരിയല്ലേ ?. പന്ത് എവിടെയാണ്, കളിക്കാത്തത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങളാണ് കൂടുതല്‍ ഉയര്‍ന്നു കേട്ടത്. അതിനുള്ള ഉത്തരമാണിത്” - എന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :