ബംഗ്ലാദേശിനെതിരായ മത്സരം; ടീമില്‍ അടിമുടി മാറ്റം - സാധ്യതാ ടീം ഇങ്ങനെ

 bangladesh , world cup , team india , dhoni , kohli , ലോകകപ്പ് , രോഹിത് ശര്‍മ്മ , കോഹ്‌ലി , ബംഗ്ലാദേശ്
ബിര്‍മിംഗ്ഹാം| Last Modified തിങ്കള്‍, 1 ജൂലൈ 2019 (19:00 IST)
ബംഗ്ലാദേശിനെതിരെ ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. മധ്യനിരയിലും ബോളര്‍മാരിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ യുവതാരം ഋഷഭ് പന്ത് ടീമില്‍ തുടരും. മധ്യനിര ആടിയുലയുന്നതിനാല്‍
കേദാര്‍ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക്കോ രവീന്ദ്ര ജഡേജയോ എത്തിയേക്കും.

ബോളിംഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇംഗ്ലണ്ടിനെതിരെ മോശം പ്രകടനം നടത്തിയ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയേക്കും. പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തും.

കഴിഞ്ഞ മത്സരത്തില്‍ ചാഹലിനെയും കുല്‍‌ദീപിനെയും ഒരുമിച്ച് കളിപ്പിച്ചത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതേസമയം, ഇന്ത്യക്കെതിരെ ജയിക്കാന്‍ കഴിഞ്ഞാല്‍ സെമി സാധ്യതകള്‍ സജീവമാക്കാം എന്നതാണ് ബംഗ്ലാദേശിന് നേട്ടമാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :