ഷഹീനെയും ഹാരിസ് റൗഫിനെയും നേരിടുന്ന ഞങ്ങൾക്ക് എന്ത് ബുമ്ര, തുറന്ന് പറഞ്ഞ് പാക് താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (19:24 IST)
ഏഷ്യാകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 30ന് ടൂര്‍ണമെന്റ് ആരംഭിക്കുമെങ്കിലും സെപ്റ്റംബര്‍ രണ്ടാം തീയ്യതിയാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ടൂര്‍ണമെന്റിനുണ്ട്. ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന പാക് ടീമിന് ബുമ്ര ഭീഷണിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാക് ബാറ്ററായ അബ്ദുള്ള ഷെഫീഖ്.

നെറ്റ്‌സില്‍ ഷഹീന്‍ അഫ്രീദിയെയും ഹാരിസ് റൗഫിനെയും നസീം ഷായെയും നേരിടുന്ന പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള ബുമ്രയുടെ തിരിച്ചുവരവ് ഭയം നല്‍കുന്നതല്ലെന്ന് അബ്ദുള്ള ഷഫീഖ് പറയുന്നു. ഞങ്ങളുടെ ബൗളിംഗ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. ഷഹീനെയും നസീമിനെയും ഹാരിസിനെയുമെല്ലാം ഞങ്ങള്‍ ദിവസവും നെറ്റ്‌സില്‍ നേരിടുന്നു. അവരുടെ പന്തുകള്‍ നിരന്തരം നേരിടുന്ന ഞങ്ങള്‍ക്ക് ലോകത്തെ ഏത് മികച്ച ബൗളറെയും നേരിടാമെന്ന ആത്മവിശ്വാസമുണ്ട്. ഷഫീഖ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :