ആർക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിൽ തല്ലിക്കേണ്ടത്? ആരാധകരുടെ ഹൃദയം കവർന്ന് സൂപ്പർ താരങ്ങളുടെ വിജയാഘോഷം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:05 IST)
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന് പലപ്പോഴായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇരുവർക്കുമിടയിൽ ശീതയുദ്ധമുണ്ടെന്ന റിപ്പോർട്ടുകളെ ഇരുതാരങ്ങളും തള്ളി കളയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണങ്ങളെല്ലാം കെട്ടുകഥകളാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെ ഓസീസിനെതിരെ നേടിയ വിജയത്തിന് ശേഷമുള്ള രണ്ട് താരങ്ങളുടെയും വിജയാഘോഷം.

ഹൈദരാബാദിൽ നടന്ന മൂന്നാമത്തെയും അവസാനത്തെതുമായ ടി20 മത്സരത്തിൽ അവസാന ഓവറിൽ 11 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സ് നേടിയ കോലി രണ്ടാം പന്തിൽ പുറത്തായി. തിരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ കോലി അങ്ങോട്ടുള്ള സ്റ്റെപ്സിൽ തന്നെ നിലയുറപ്പിച്ചു. നായകൻ രോഹിത് ശർമയും അക്സർ പട്ടെലുമായിരുന്നു സമീപം.

അവസാന ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടികൊണ്ട് ഹാർദ്ദിക് ഇന്ത്യയെ വിജയിപ്പിക്കുമ്പോൾ പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് രോഹിത്തും കോലിയും ആഹ്ളാദം പങ്കുവെച്ചത്.തൊട്ടുമുമ്പ് പുറത്തായി എത്തിയ കോലിയെ ഗംഭീര ഇന്നിംഗ്‌സിന്‍റെ പേരില്‍ രോഹിത് പ്രശംസിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങളാണ് ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :