രാജ്യത്ത് 3 വർഷത്തിനിടെ ചുമത്തപ്പെട്ടത് 4,690 യുഎ‌പിഎ കേസുകൾ, കേരളത്തിൽ മാത്രം 55 പേർക്കെതിരെ കേസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (21:46 IST)
യുഎപിഎയില്‍ അയവില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നിരവധി പേർക്കെതിരെ യുഎ‌പിഎ കേസുകൾ ചുമത്തപ്പെടുന്നുവെങ്കിലും കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്ന സാഹചര്യത്തിലാണ് നിയമത്തിൽ അയവ് വരുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്‍കിയ മറുപടിയിൽ വ്യക്തമാക്കിയത്.

കണക്കുകൾ പ്രകാരം മൂന്ന് വര്‍ഷത്തിനിടെ 4,690 പേർക്കെതിരെയാണ് യുഎപിഎ ചുമത്തപ്പെട്ടത്. ഇതിൽ ശിക്ഷപ്പെട്ടത് 149 പേർ മാത്രമാണ്. 2018 മുതല്‍ 2020 വരെയുള്ള കണക്കനുസരിച്ച് 30 വയസ്സില്‍ താഴെയുള്ള 2,501 പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തപ്പെട്ടത്.

കേരളത്തിൽ 3 വര്‍ഷത്തിനിടെ 55 പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ഇതിൽ 5 പേര്‍ 30 വയസ്സില്‍ താഴെയുള്ളവരാണ്. യുഎപിഎ ദുരുപയോഗം ചെയ്യുന്ന‌ത് തടയാൻ ഭരണഘടനാപരവും നിയമപരവുമായ സംവിധാനമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതൃസമയം യുഎപിഎ ചുമത്തപ്പെട്ടവരുടെ കസ്റ്റഡി മരണത്തിന്‍റെ കണക്കില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :