ആദ്യ 10 ഓവറിൽ തന്നെ നീ പന്തെടുക്കണം: സ്മിത്തിനെ ആദ്യ ദിനം പുറത്താക്കാൻ ശാസ്‌ത്രിയുടെ തന്ത്രം

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജനുവരി 2021 (13:10 IST)
ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ രവിശാസ്‌ത്രി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ. മത്സരത്തിന്റെ ആദ്യ 10 ഓവറിൽ തന്നെ പന്തെടുക്കാൻ ശാസ്‌ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു.

മത്സരത്തിൽ ടോസ് നഷ്ടമായതിന് പിന്നാലെ രവി ശാസ്ത്രി എന്റെ അടുത്ത് വന്നു. ആദ്യ 10 ഓവറിൽ തന്നെ ഞാൻ പന്തെടുക്കണം എന്ന് പറഞ്ഞു. പേസർമാരാണ് ആദ്യ ഓവറുകൾ എറിയുക എന്നിരിക്കെ മെൽബണിൽ ആദ്യ 10 ഓവറിൽ ഞാനോ എന്നായിരുന്നു എന്റെ ഭാവം അശ്വിൻ പറയുന്നു.

ഞാൻ രഹാനെയോട് പറഞ്ഞിട്ടുണ്ട്. അവിടെ സ്പിൻ ചെയ്‌തേക്കാം. ശാസ്‌ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞാൻ നേരത്തെ പന്തെറിഞ്ഞു. അവിടെ സ്പിൻ ചെയ്യുകയും ചെയ്‌തു. എന്താണ് സംഭവിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. അശ്വിൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :