നവീന്‍ ഉള്‍ ഹഖിനുള്ള മറുപടി; മാമ്പഴങ്ങള്‍ക്ക് നടുവില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍, വിവാദമായതോടെ പോസ്റ്റ് ഡെലീറ്റ് ചെയ്തു

ലീഗ് സ്റ്റേജ് നടക്കുന്നതിനിടെ ആര്‍സിബി താരം വിരാട് കോലിയുമായി നവീന്‍ ഉള്‍ ഹഖ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു

രേണുക വേണു| Last Modified വ്യാഴം, 25 മെയ് 2023 (09:25 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖിനെ പരോക്ഷമായി ട്രോളി മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍. എലിമിനേറ്റര്‍ മത്സരത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സന്ദീപ് വാര്യര്‍, കുമാര്‍ കാര്‍ത്തികേയ, വിഷ്ണു വിനോദ് എന്നിവര്‍ മാമ്പഴങ്ങള്‍ക്ക് നടുവില്‍ ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ലീഗ് സ്റ്റേജ് നടക്കുന്നതിനിടെ ആര്‍സിബി താരം വിരാട് കോലിയുമായി നവീന്‍ ഉള്‍ ഹഖ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനുശേഷം ബാംഗ്ലൂര്‍ മോശം പ്രകടനം നടത്തുന്ന മത്സരങ്ങളിലും വിരാട് കോലി നിരാശപ്പെടുത്തുന്ന സമയത്തും മാമ്പഴങ്ങളുടെ ചിത്രം പങ്കുവെയ്ക്കുകയാണ് നവീന്‍ ഉള്‍ ഹഖ് ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്നവിധമാണ് എലിമിനേറ്ററില്‍ ലഖ്‌നൗ തോറ്റതിനു പിന്നാലെ മുംബൈ താരങ്ങളുടെ 'മാമ്പഴം ട്രോള്‍'.


View image on Twitter

' മാമ്പഴത്തിന്റെ മധുര കാലം' എന്ന ക്യാപ്ഷനോടെയാണ് സന്ദീപും വിഷ്ണുവും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം വിവാദമായതോടെ ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ലഖ്‌നൗ താരമായ ആവേശ് ഖാന്‍ സന്ദീപ് വാര്യരും വിഷ്ണു വിനോദും പങ്കുവെച്ച ചിത്രത്തിനു ലൈക്ക് അടിച്ചിട്ടുണ്ട്. എലിമിനേറ്ററില്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് നവീന്‍ വീഴ്ത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :