മിര്‍പുര്‍|
jibin|
Last Updated:
തിങ്കള്‍, 22 ജൂണ്‍ 2015 (08:16 IST)
ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി. ബംഗ്ലാദേശിനോടു ഏകദിന പരമ്പര അടിയറവു വച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണിയുടെ പ്രതികരണം. ഇന്ത്യന്‍ ടീമിന് ഇത് ഗുണം ചെയ്യുമെങ്കില്‍ താന്‍ നായക സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരാജയങ്ങളുടെയും മോശാവസ്ഥയുടെയും കാരണക്കാരന്‍ താനാണെങ്കില്‍ നായക സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. നായക സ്ഥാനത്തേക്കാള്‍ വലുത് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതാണ്. ഇപ്പോഴും ക്രിക്കറ്റ് താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.
ബംഗ്ലദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. തന്റെ പിന്മാറ്റം ഭാവിയിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെങ്കിൽ അതിനു തയാറാണ്. കളിക്കാരനായി ഇന്ത്യൻ ടീമിൽ തുടരും. ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന മാറ്റങ്ങൾ ഇന്ത്യൻ ടീമിന് ആവശ്യമാണ്. ടീം ഇന്ത്യയുടെ വിജയം മാത്രം ആഗ്രഹിക്കുന്ന താരമാണ് താൻ. അതിനാൽ തന്റെ നായക സ്ഥാനത്തിന് അവിടെ പ്രസക്തിയില്ല. അവിടെ ഇന്ത്യയ്ക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു.