ധോണിക്ക് വേണ്ടി ഫീല്‍ഡില്‍ മരിച്ചുവീഴാനും തയ്യാര്‍: അശ്വിന്‍

മഹേന്ദ്ര സിംഗ് ധോണി , സുരേഷ് റെയ്‍ന , ആര്‍ അശ്വിന്‍ , ഇന്ത്യന്‍ ടീം
ധാക്ക| jibin| Last Updated: ബുധന്‍, 24 ജൂണ്‍ 2015 (11:25 IST)
പരാജയങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ശക്തമായ പിന്തുണയുമായി സഹതാരങ്ങളായ സുരേഷ് റെയ്‍നയും ആര്‍ അശ്വിനും രംഗത്ത്. ബംഗ്ലാദേശിനെതിരായ ടീമിന്റെ തോല്‍വിയുടെ പേരില്‍ നായകനെ മാത്രം പഴിക്കുന്നത് ശരിയല്ല. തോല്‍വി ടീം അംഗങ്ങളെ എല്ലാവരെയും ഒരു പോലെ ബാധിക്കുന്നതാണ്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉള്ളതാണ്. ധോണിയെ ഇതിഹാസ താരമാണെന്നും അശ്വിന്‍ വ്യക്തമാക്കി.

എനിക്ക് തോന്നുന്നത് സൈന്യത്തെ പോലെയാണ് ഇന്ത്യന്‍ ടീം. എല്ലായിപ്പോഴും നായകനു പിന്നില്‍ നില്‍ക്കുന്ന ടീമിനെയാണ് ആവശ്യം. ക്യാപ്റ്റന് പിന്നിലാണ് മറ്റുള്ളവര്‍ നില്‍ക്കേണ്ടത്. മറിച്ചാണെങ്കില്‍ യുദ്ധഭൂമിയില്‍ വെടിയേറ്റുവീഴാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ എന്റെ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ഫീല്‍ഡില്‍ മരിച്ചുവീഴാന്‍ പോലും താന്‍ തയാറാണ്. – അശ്വിന്‍ പറഞ്ഞു. ടീമിനൊപ്പം നില്‍ക്കുന്ന ധോണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തു ബഹുമാനിക്കുന്നു എന്ന് മാത്രം റെയ്‍ന തന്റെ പിന്തുണ ലളിതമായി അറിയിച്ചത്.

ധോണി പറയുന്ന എത്ര വലിയ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണ് തങ്ങള്‍. രാജ്യത്തിന് വേണ്ടി ധോണിയുടെ സംഭാവനകള്‍ ആരും വിസ്‍മരിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി. രു ടീമിന്റെ മൊത്തം മോശം പ്രകടനത്തിന് നായകനെ മാത്രം പഴിക്കുന്ന രീതി ശരിയല്ലെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ തകര്‍ത്ത് പരമ്പര നേടുന്നതിന് ബംഗ്ലാദേശിനെ സഹായിച്ച മുസ്‍തഫിസുര്‍ റഹ്‍മാനെ അടുത്ത മത്സരത്തില്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് തമാശരൂപേണയായിരുന്നു അശ്വിന്റെ പ്രതികരണം. മുസ്‍താഫിസുറിനെ തട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം മികച്ച ഒരു ബൗളറാണ്. ആ ബഹുമാനം നല്‍കേണ്ടതുണ്ടെന്നും അശ്വിന്‍ പറ‍ഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :