ഗൾഫിലെ ഇന്ത്യൻ ധനികരിൽ യൂസഫലി ഒന്നാംസ്ഥാനത്ത് തന്നെ, ആസ്തി 58,200 കോടി !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (18:14 IST)
ദുബായ്: ഗൾഫിലെ ഇന്ത്യൻ ധനികരിൽ ഒന്നാം സ്ഥാനം മലയാളിൽ വ്യവസായി എംഎ യൂസഫലിൽ തന്നെ നിലനിർത്തി. 8.2 ബില്യൺ യുഎസ് ഡോളർ അതായത് 58,200 കോടിയാണ് യൂസഫലിയുടെ ആസ്തി. ഫോബ്സ് പുറത്തിരക്കിയ 2019ലെ ധനികരുടെ പട്ടികയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ഇന്ത്യയിലെ 100 ധനികരിൽ 26ആം സ്ഥാനത്താണ് യൂസഫലി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയാണ്. ഗൾഫിലെ ഇന്ത്യൻ ധനികരുടെ പട്ടികയിൽ മിക്കി ജഗ്തിയാനിയാണ് രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ ധനികരിൽ ഇദ്ദേഹം 33ആം സ്ഥാനത്താണ്, ഡോ ബിആർ ഷെട്ടിയാണ് പട്ടികയിലെ മൂന്നാം സ്ഥാനത്ത്. രവി പിള്ള പട്ടികയിൽ നാലാം സ്ഥാനത്താണ്. എംജി ജോർജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണൻ, സണ്ണി വർക്കി, ബൈജു രവീന്ദ്രൻ, ഷംസീർ വയലിൻ, എസ്‌ഡി ഷിബുലാൽ എന്നിവരാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട മലയാളികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :