ടി 20 ലോകകപ്പ്: ടൂര്‍ണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി, ഒരു ഇന്ത്യന്‍ താരം പോലുമില്ല !

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (16:37 IST)

ടി 20 ലോകകപ്പ് ടൂര്‍ണമെന്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ഇയാന്‍ ബിഷപ്പ്, നഥാലി ജെര്‍മനോസ്, ഷെയ്ന്‍ വാട്‌സണ്‍, ലോറന്‍സ് ബൂത്ത്, ഷാഹിദ് ഹാഷ്മി എന്നിവരടങ്ങുന്ന പാനല്‍ ആണ് ടൂര്‍ണമെന്റ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. 12-ാമനായി റിസര്‍വ് താരത്തെയും പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് റിസര്‍വ് താരം.

ഒരു ഇന്ത്യന്‍ താരം പോലും ടൂര്‍ണമെന്റ് ഇലവനില്‍ ഇടംപിടിച്ചിട്ടില്ല. ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്ന് താരങ്ങളും റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡില്‍ നിന്ന് ഒരു താരവുമാണ് ടൂര്‍ണമെന്റ് ഇലവനില്‍ ഉള്ളത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ഉണ്ട്.

ഡേവിഡ് വാര്‍ണറും ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ശ്രീലങ്കന്‍ ബാറ്റര്‍ ചരിത് അസലങ്ക, ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രാം എന്നിവര്‍ മധ്യനിരയില്‍. മോയീന്‍ അലി, വനിന്ദു ഹസരംഗ എന്നിവരാണ് രണ്ട് ഓള്‍റൗണ്ടര്‍മാര്‍. ആദം സാംപ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമില്‍ ഇടംപിടിച്ചു. ജോഷ് ഹെസല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്, അന്റിച്ച് നോര്‍ജെ എന്നിവരാണ് മൂന്ന് പേസര്‍മാര്‍. പാക് നായകന്‍ ബാബര്‍ അസം ആണ് ടൂര്‍ണമെന്റ് പ്ലേയിങ് ഇലവനെ നയിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :