ഐസിസി റാങ്കിംഗ്: ഗില്ലിനെ വീണ്ടും പിന്നിലാക്കി ബാബര്‍, ബൗളര്‍മാരില്‍ സിറാജും ബുമ്രയും ആദ്യ അഞ്ചില്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (17:19 IST)
ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസം. ശുഭ്മാന്‍ ഗില്ലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ള്‌ളിയാണ് ബാബറിന്റെ നേട്ടം. കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പിലാണ് ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്‌ക്കെത്തിയത്. ലോകകപ്പ് അവസാനിച്ച ശേഷം ഗില്‍ ഏകദിനങ്ങള്‍ ഒന്നും തന്നെ കളിച്ചിട്ടില്ല.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോളി,രോഹിത് ശര്‍മ എന്നിവരാണ് റാങ്കിംഗിലെ മൂന്നും നാലും സ്ഥാനത്തുള്ളത്. ഓസീസ് ഓപ്പണിംഗ് താരമായ ഡേവിഡ് വാര്‍ണറാണ് അഞ്ചാം സ്ഥാനത്ത്. ഡാരില്‍ മിച്ചല്‍,ഹാരി ടെക്റ്റര്‍,റാസി വാന്‍ഡര്‍ ഡസ്സന്‍, ഡേവിഡ് മലാന്‍,ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലൂള്ളത്. ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ കേശവ് മഹാരാജാണ് ഒന്നാമതുള്ളത്,. ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര നാലാം സ്ഥാനത്തുമാണ്. ജോഷ് ഹേസല്‍വുഡാണ് പട്ടികയില്‍ രണ്ടാമതുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :