മില്‍‌നെയ്‌ക്ക് പരുക്ക്; മക്കല്ലം നിരാശയില്‍

ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍‌ന , ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ് മത്സരം , സെമിഫൈനല്‍
ഓക്ക്‌ലന്‍ഡ്| jibin| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (12:50 IST)
സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പോരിന് ഇറങ്ങുന്ന ന്യുസിലന്‍ഡിന് തിരിച്ചടിയായി പേസ് ബോളര്‍ ആദം മില്‍നെയ്ക്ക് പരുക്ക്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ക്വാര്‍ട്ടറില്‍ നടന്ന മത്സരത്തില്‍ മില്‍നെയുടെ കണങ്കാലിന് പരുക്കേറ്റത്. അദ്ദേഹത്തിന് പകരമായി മാറ്റ് ഹെന്റിയെ ടീമില്‍ ഉള്‍പ്പെടുത്തി.

സ്‌കാനിങ്ങില്‍ പരുക്ക് ഗൌരവമുള്ളതാണെന്നും അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് കണ്ടതോടെ മില്‍നെ ഉണ്ടാവില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. മാറ്റ് ഹെന്റിയെ ടീമിലെത്തുമെങ്കിലും നാളെ നടക്കുന്ന സെമിയില്‍ മിച്ചല്‍ മക്ക്‌ലിനഹാന്‍ ആയിരിക്കും അവസാന ഇലവനില്‍ ഇടംപിടിക്കുക.

വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ക്വാര്‍ട്ടറില്‍ നടന്ന മത്സരത്തില്‍ മില്‍നെയുടെ കണങ്കാലിന് പരുക്കേറ്റെങ്കിലും ക്രിസ് ഗെയ്‌ലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് മില്‍നെ ആയിരുന്നു. നേരത്തേ അഫ്ഗാനിസ്താന് എതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ മില്‍നെയുടെ ചുമലിന് പരുക്കേറ്റിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :