ഇന്ത്യ സൂക്ഷിക്കുക; ഓസ്‌ട്രേലിയ സെമിയില്‍ ഇതുവരെ തോറ്റിട്ടില്ല

   ഇന്ത്യ ഓസ്‌ട്രേലിയ സെമിഫൈനല്‍ , ഓസ്‌ട്രേലിയ
അഡ്‌ലെ‌യ്‌ഡ്| jibin| Last Modified ശനി, 21 മാര്‍ച്ച് 2015 (17:11 IST)
വ്യാഴാഴ്‌ച ഇന്ത്യക്കെതിരെ സെമിഫൈനല്‍ കളിക്കാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയക്ക് കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നു. ഇതുവരെ ലോകകപ്പ് സെമിയില്‍ തോറ്റിട്ടില്ല എന്നതാണ് ഇന്ത്യക്ക് ഭീഷണിയാകുന്നത്. 1999ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം സമനിലയില്‍ കലശിച്ചതു മാത്രമാണ് ആകെയുള്ള പേരുദോഷം.

1975, 1987, 1996, 2003, 2007 വര്‍ഷങ്ങളിലും സെമി കളിച്ച ഓസ്ട്രേലിയ ജയത്തോടെ ഫൈനലില്‍ എത്തുകയായിരുന്നു. 1975ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നാല് വിക്കറ്റ് ജയിക്കുകയായിരുന്നു. 1987ലും ഓസ്‌ട്രേലിയയുടെ എതിരാളി ഇംഗ്ലണ്ട് തന്നെയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 7 റണ്‍സിന് ജയിക്കുകയായിരുന്നു. 1996ലെ സെമിയില്‍ ഓസീസിന്റെ എതിരാളികള്‍ വെസ്‌റ്റ് ഇന്‍ഡീസായിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ മഞ്ഞപ്പട അഞ്ച് റണ്‍സിന് ജയിക്കുകയായിരുന്നു. 1999 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം സമനിലയില്‍ കലശിക്കുകയും സൂപ്പര്‍ സിക്‍സ് റൌണ്ടില്‍ പോയന്റ് നിരക്ക് അനുസരിച്ച് ഓസീസ് ഫൈനലിലേക്ക് ചുവട് വെക്കുകയുമായിരുന്നു.

2003ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു ഓസ്ട്രേലിയയുടെ എതിരാളികള്‍. മത്സരത്തിനിടെ മഴ എത്തിയതോടെ മഴ നിയമപ്രകാരം ഓസീസ് 48
റണ്‍സിന് ജയിക്കുകയായിരുന്നു. 2007ലെ സെമിയില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഓസ്ട്രേലിയയുടെ എതിരാളികള്‍ അന്ന് മഞ്ഞപ്പട 7 വിക്കറ്റിന് ജയിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :