സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ടീസര്‍ പുറത്തിറക്കി 'അനുരാധ ക്രൈം നമ്പര്‍ 59/2019'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (14:55 IST)

നിരവധി ത്രില്ലര്‍ ചിത്രങ്ങളാണ് മലയാളത്തില്‍നിന്നു ഇനി വരാനുള്ളത്. അക്കൂട്ടത്തില്‍ ആദ്യം എത്തുന്നത് അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ആയിരിക്കും. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.വനിത ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. എന്നുക്കുറിച്ചു കൊണ്ടാണ് ഹസ്വ ടീസര്‍ പുറത്തിറങ്ങിയത്.
ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :