വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 29 ഫെബ്രുവരി 2020 (19:40 IST)
ബഹിരാകാശത്ത് നടക്കുന്ന ഓരോ പുതിയ കണ്ടെത്തലുകളും മനുഷ്യരാശിയെ അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ. ഭൂമിക്ക് മറ്റൊരു ഉപഗ്രഹം കൂടി ഉണ്ടോ എന്ന സംശയത്തിലാണ് ഗവേഷകർ. ഒരു കാറിന്റെ വലിപ്പമുള്ള കുഞ്ഞൻ ഉപഗ്രഹം ഭൂമിയെ വലംവക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
2020 CD3 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തെ
മിനി മൂൺ എന്നാണ് ഗവേഷകർ വിളിക്കുന്നത്. ഫെബ്രുവരി 15ന് അരിസോണയിലെ നാഷ്ണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ആണ് മറ്റൊരു ഉപഗ്രഹത്തിഒന്റെ സാനിധ്യം കണ്ടെത്തിയത്. ഇതോടെ മറ്റു ബഹിരാകാശ കേന്ദ്രങ്ങലും ഈ ഉപഗ്രഹത്തെ തിരയാൻ തുടങ്ങി.
ആറ് ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങൾ ഈ വസ്തുവിന്റെ ചലനം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് വർഷമായി ഈ കുഞ്ഞൻ ഗോളം ഭൂമിയെ ഭ്രമണം ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 3.5 മീറ്റർ നീളവും, 1.9 മീറ്റർ വീതിയും മാത്രമാണ് വസ്തുവിനുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു മൈനർ പ്ലാനറ്റ് സെന്റർ ആണ് ഭൂമിയെ വലവയ്ക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.