ജീത്തു ജോസഫ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാവാൻ തൃഷ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (17:39 IST)
മലയാളികൾ ആഘോഷമാക്കിയ ത്രില്ലറാണ് ദൃശ്യം. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോൾ പിറന്ന മനോഹര ചിത്രം. മലയാളത്തിൽ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ തമിഴിലും തെലുങ്കിലും എല്ലാം ഒരുങ്ങി. ഇപ്പൊഴിതാ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നതോടെ മറ്റൊരു മികച്ച ത്രില്ലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതുമാത്രമല്ല, ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ മലയാള സിനിമയിലേക്ക് രണ്ടാം വരവിനായി തൃഷയും തയ്യാറെടുക്കുകയാണ്. നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് ഒരുക്കിയ 'ഹേയ് ജൂഡ്' എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ അരംഭിക്കും. രണ്ട് അന്യ ഭാഷ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇമ്രാൻ ഹാഷ്മിയെയും, ഋഷി കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ബോളിവുഡ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജോതികയും കാർത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോ:ൾ ജീത്തു ജോസഫ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :