നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽ പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (13:19 IST)
തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്‌ച്ച ഗച്ചിബൗളിയിൽ വെച്ച് ഗായത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയാണ് അപകടം.

സുഹൃത്തായ റാത്തോഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായ ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയും വഴിയാത്രക്കാരിയായ യുവതിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ വെച്ച് സുഹൃത്ത് റാത്തോഡും മരിച്ചു.

ഡോളി ഡികൂസ് എന്ന ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് പ്രശസ്‌തയായത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെ വെബ് സീരീസായ മാഡം സാർ മാഡം ആൻതേയിലും അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :