എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കും 'കാവല്‍': സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified ശനി, 20 നവം‌ബര്‍ 2021 (12:40 IST)

'കാവല്‍' എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കുമെന്ന് സുരേഷ് ഗോപി. കഥ കേട്ടപ്പോള്‍ ഈ കാലഘട്ടത്തില്‍ വരാവുന്ന ഒരു സിനിമയാണ് ഇതൊന്നും നടന്‍ പറയുന്നു.
ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.

തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55 നും 60 നും ഇടയില്‍ പ്രായമുള്ള ഒരാളെയും സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :