അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (16:28 IST)
ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളാണ് അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും. സൂപ്പര്‍താരമായി തിളങ്ങി നിന്നിരുന്ന അമിതാഭ് ബച്ചന്‍ ക്യാരക്ടര്‍ റോളിലേക്ക് മാറിയ ശേഷം പല തവണ ഷാറൂഖുമായി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഭൂത്‌നാഥ്, മൊഹബത്തേന്‍, കഭി ഖുശി കഭി ഗം തുടങ്ങി ഒട്ടനേകം സിനിമകള്‍. എന്നാല്‍ കഭി അല്‍വിദാ നാ കെഹ്ന എന്ന സിനിമയ്ക്ക് ശേഷം ഇരുതാരങ്ങളും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്.
ട്വിറ്ററില്‍ ഷാറൂഖ് ഖാന്‍ നടത്തിയ ആസ്‌ക് എസ്ആര്‍കെ എന്ന സെഷനിലാണ് അമിതാഭ് ബച്ചനുമായി ഒന്നിക്കുന്ന പ്രൊജക്ടിനെ പറ്റി ഷാറൂഖ് ഖാന്‍ മനസ്സ് തുറന്നത്. സെഷനിനിടെ ഒരു ആരാധകനാണ് ഷാറൂഖ് ഖാനും അമിതാബ് ബച്ചനും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രം പുറത്തുവിട്ടത്. ഇതിനെ പറ്റി സംസാരിക്കവെയാണ് ഷാറൂഖ് മനസ്സ് തുടന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അമിതാഭ് ബച്ചനുമായി ചേര്‍ന്ന
സിനിമ ചെയ്യുകയാണെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഷാറൂഖ് പറഞ്ഞു. ജവാനാണ് ഷാറൂഖിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ ആറ്റ്‌ലിയാണ്. നയന്‍താര,വിജയ് സേതുപതി,സന്യ മല്‍ഹോത്ര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.