ഇത് മമ്മൂക്കയെടുത്ത പടം; ചിത്രം പങ്കുവെച്ച് സ്രിന്റ

രേണുക വേണു| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (09:53 IST)

മമ്മൂട്ടിക്ക് ക്യാമറയോടുള്ള താല്‍പര്യത്തെ കുറിച്ച് മലയാളികള്‍ക്ക് നന്നായി അറിയാം. നല്ലൊരു ഫ്രെയിം കണ്ടാല്‍ ഉടന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. സിനിമ സെറ്റുകളില്‍ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ എടുത്തു കൊടുക്കാനും മമ്മൂട്ടിക്ക് പ്രത്യേക ഉത്സാഹമാണ്. അങ്ങനെയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി സ്രിന്റ. മമ്മൂക്കയെടുത്ത ചിത്രമാണെന്ന് പറഞ്ഞാണ് നടി താന്‍ ചിരിച്ചിരിക്കുന്ന ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഭീഷ്മ പര്‍വ്വം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സ്രിന്റയും അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമായിരിക്കും ഇതെന്നാണ് സ്രിന്റയുടെ പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്റ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :