മോഹന്‍ലാലിന് നായിക ശ്രദ്ധ ശ്രീനാഥ്, വരുന്നത് ഒരു ഗ്രാമീണ ത്രില്ലര്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (15:04 IST)
ആസിഫ് അലി ചിത്രം കോഹിനൂറിന് ശേഷം കന്നഡ നടി ശ്രദ്ധ ശ്രീനാഥ് വീണ്ടും മലയാളത്തിലേക്ക്. - ചിത്രത്തിൽ നടി അഭിനയിക്കും. അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരത്തിൻറെ ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ ചിത്രം കൂടിയാണിത്. ഐ‌എ‌എസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ സിനിമയിൽ അഭിനയിക്കുന്നത്. നവംബർ 23ന് നടി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. നവംബർ പതിനാറാം തീയതി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.

60 ദിവസത്തെ ഷെഡ്യൂൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. 2021 ഓണം റിലീസ് ആയിരിക്കും ചിത്രം. സിദ്ദിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിങ്.

വിക്രം വേദ, ജേഴ്സി, നേര്‍ക്കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ മികച്ച സാന്നിധ്യമായി മാറിയ ശ്രദ്ധ ശ്രീനാഥ് ഈ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിക്കാമെന്ന വിശ്വാസത്തിലാണ്.

ഉദയ്‌കൃഷ്‌ണ തിരക്കഥയെഴുതുന്ന സിനിമയില്‍ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലെ നെഗറ്റീവ് റോളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണെങ്കിലും ആരാധകർക്ക് ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും. സംഗീതം രാഹുൽ രാജും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ് നിർവഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :