പ്രസവശേഷം ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെ ? നടി സയേഷ പറയുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:23 IST)

തമിഴ് നടന്‍ ആര്യയുടെ ഭാര്യയാണ് നടി സയേഷ. ഈയടുത്താണ് താര ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. പ്രസവശേഷം നടി പതിയെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുകയാണ്.കഴിഞ്ഞ ദിവസം ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സയേഷ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, പ്രസവശേഷം ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും നടി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഡെലിവറിക്ക് ശേഷം ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് സയേഷ പറയുന്നു.


പ്രസവത്തിന് ശേഷം ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പമല്ലെന്നാണ് സയേഷ പറയുന്നത്. ഓരോ സ്ത്രീയും അവരുടേതായ രീതിയില്‍ സുന്ദരിയാണ്, മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുന്നു.ആരോഗ്യവാനായിരിക്കണം എന്നതാണ് ലക്ഷ്യം.സമയമെടുക്കും, ഒരു സെലിബ്രിറ്റിയെ കണ്ടു നിങ്ങളുടെ ലക്ഷ്യം വെയ്ക്കരുതെന്നും നടി ഓര്‍മിപ്പിക്കുന്നു.

ഓരോ വ്യക്തിയും വ്യത്യസ്തമായ ശരീരവും ആരോഗ്യസ്ഥിതിയുമാണ് ഉള്ളത്. ഫിറ്റ്നസ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവിതശൈലിയാണെന്നും അത് എന്നെ സന്തോഷിപ്പിക്കുന്നതാണെന്നും സയേഷ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :