"വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രം": രാജമൗലി - മഹേഷ് ബാബു ചിത്രത്തിൽ ഹോളിവുഡ് താരവും

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാകുന്നത്.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:28 IST)
എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷമൊരുങ്ങുന്ന രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു നായകനാകുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാകുന്നത്. ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള വമ്പൻ താരവും ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

മാർവെലിൻ്റെ തോറിലൂടെ ലോകമെങ്ങും ആരാധകരുള്ള ക്രിസ് ഹെംസ്‌വെർത്താകും മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കാടിൻ്റെ പശ്ചാത്താലത്തിലുള്ള ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :